ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി യുകെയില്‍ ലോറി കയറി മരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ പിഎച്ച്ഡി ചെയ്യുന്ന ചീസ്ത കൊച്ചാര്‍(33)ആണ് മരിച്ചത്. സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് യുവതിയെ ലോറി ഇടിച്ചികയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തത്. മാര്‍ച്ച് 19നാണ് സംഭവം.(indian PhD student at London School Of Economics Run Over By Truck)
|
മുമ്പ് നീതി ആയോഗില്‍ ജോലി ചെയ്തിരുന്ന ചീസ്ത കൊച്ചാര്‍ പിഎച്ച്ഡി ചെയ്യുന്നതിനായാണ് യുകെയിലേക്ക് പോയത്. ഭര്‍ത്താവ് പ്രശാന്ത് സൈക്കിളില്‍ മുന്നിലും ചീസ്ത പിന്നിലുമായാണ് പോയിരുന്നത്. ഇതിനിടെ ചീസ്ത ഓടിച്ചിരുന്ന സൈക്കിളില്‍ മാലിന്യലോറി ഇടിക്കുകയായിരുന്നു. പ്രശാന്ത് ഓടിവന്നപ്പോഴേക്കും ചീസ്ത മരിച്ചിരുന്നു.
ചീസ്തയുടെ പിതാവ് റിട്ട. ലഫ് ജനറല്‍ എസ് പി കൊച്ചാറും ലണ്ടനിലുണ്ട്. മകളുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റുവാങ്ങാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഗുരുഗ്രാമില്‍ കഴിഞ്ഞിരുന്ന ചീസ്ത കൊച്ചാര്‍ കഴിഞ്ഞ സെപ്തംബറിലാണ് ഉന്നത പഠനത്തിനായി ലണ്ടനിലെത്തിയത്. ഡല്‍ഹി യൂനിവേഴ്‌സിറ്റി, അശോക യൂനിവേഴ്‌സിറ്റി, പെന്‍സില്‍വാനിയ, ചികാഗോ യൂനിവേഴ്‌സിറ്റികളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചീസ്ത കൊച്ചാര്‍ 2021-23 കാലത്ത് നീതി ആയോഗിലെ നാഷനല്‍ ബിഹേവിയറല്‍ ഇന്‍സൈറ്റ്‌സ് യൂനിറ്റില്‍ സീനിയര്‍ അഡൈ്വസറായി ജോലി ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





