03
Nov 2024
Fri
03 Nov 2024 Fri
Indian student dies on his birthday by accidentally shooting himself

23കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി പിറന്നാള്‍ ആഘോഷത്തിനിടെ യുഎസില്‍ വച്ച് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ ആര്യന്‍ റെഡ്ഡിയാണ് മരിച്ചത്. കാന്‍സാസ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ആര്യന്‍ റെഡ്ഡി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെ ആര്യന്‍ റെഡ്ഡി വേട്ടയ്ക്കുള്ള തോക്ക് ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു. ഈ തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. വെടിയൊച്ച കേട്ട് കൂട്ടുകാര്‍ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ ആര്യനെ കണ്ടത്. ഉടന്‍ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് ആര്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലായിരുന്നു ആര്യന് വെടിയേറ്റിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക