13
Jan 2026
Mon
13 Jan 2026 Mon
Indian woman killed in US by ex boyfriend

യുഎസില്‍ 27കാരിയെ കുത്തിക്കൊന്ന ശേഷം മുന്‍ കാമുകന്‍ ഇന്ത്യയിലേക്ക് കടന്നു. ഡാറ്റാ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാലയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31 മുതല്‍ കാണാതായ യുവതിക്കു വേണ്ടി നടത്തിയ തിരച്ചിലില്‍ ആണ് മേരിലാന്‍ഡിലെ മുന്‍ കാമുകന്‍ അര്‍ജുന്‍ ശര്‍മ(26)യുടെ അപ്പാര്‍ട്ട്‌മെന്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. അന്വേഷണത്തില്‍ അര്‍ജുന്‍ ശര്‍മ ഇന്ത്യയിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നികിതയെ കൊലപ്പെടുത്തിയ അന്നു തന്നെ ഇയാള്‍ രാജ്യം വിട്ടതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹൊവാര്‍ഡ് കൗണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതക കാരണം വ്യക്തമല്ല.

ALSO READ:നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു