04
Dec 2024
Mon
04 Dec 2024 Mon
Indian women owns 11 percentage of worlds gold

ലോകത്തിലെ മൊത്തം സ്വര്‍ണത്തിന്റെ 11 ശതമാനവും ഇന്ത്യന്‍ വനിതകളുടെ പക്കലാണെന്ന് റിപോര്‍ട്ട്. 24000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ വനിതകളുടെ കൈയിലുള്ളതെന്ന് ലോക സ്വര്‍ണ കൗണ്‍സില്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസ് അന്താരാഷ്ട്ര ധന നിധി, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവരുടെ പക്കലുള്ള മൊത്തം സ്വര്‍ണത്തേക്കാള്‍ കൂടുതലാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയിലെ മൊത്തം സ്വര്‍ണത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യക്കാരുടെ കൈയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. യുഎസിന്റെ പക്കല്‍ 8133 ടണ്ണും ജര്‍മനിയുടെ പക്കല്‍ 3362 ടണ്‍ സ്വര്‍ണവുമാണുള്ളത്. ഇറ്റലി(2451), ഫ്രാന്‍സ്(2436), റഷ്യ(2298)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണത്തിന്റെ അളവ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക