പ്രതിമാസം 5.6 ലക്ഷം രൂപ(25000 ദിർഹം)വീതം 25 വർഷത്തേക്ക് സമ്മാനമായി ലഭിക്കുന്ന യുഎഇയിലെ പ്രസിദ്ധമായ എമിറേറ്റ് ഡ്രോയിലെ ഫാസ്റ്റ് 5 ഗ്രാന്റ് പ്രൈസ് തമിഴ്നാട് സ്വദേശിക്ക്. മഗേഷ് കുമാർ നടരാജനാണ് ഈ ഭാഗ്യവാൻ.
|
യുഎഇയ്ക്ക് പുറത്ത് ലഭിക്കുന്ന ആദ്യ സമ്മാനമാണ് മഗേഷ് കുമാർ നടരാജന് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ അംബൂറിലെ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയാണ് മഗേഷ്. 2019 മുതൽ ഈ വർഷം ആദ്യം വരെ സൗദിയിലായിരുന്നു മഗേഷിന്റെ ജോലി. ദുബയിലേക്കുള്ള യാത്രയ്ക്കിടെയാണ് നറുക്കെടുപ്പിനെക്കുറിച്ച് അറിയുന്നതും ടിക്കറ്റ് വാങ്ങിത്തുടങ്ങിയതെന്നും മഗേഷ് പറയുന്നു.
ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് മഗേഷിന്റെ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ സുരക്ഷിത ഭാവിക്കുമായി കുറച്ചുപണം നിക്ഷേപിക്കുമെന്നും സമൂഹത്തിൽ സഹായം അനിവാര്യമായവരെ കൂടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





