08
Oct 2023
Wed
08 Oct 2023 Wed

രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; അശ്വിന് പകരം ശാര്‍ദുല്‍ ഠാക്കൂറിന് സാധ്യത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം വിജയം തേടി ഇന്ന് അഫ്ഗാനെ നേരിടും. ഉച്ചയ്ക്ക് രണ്ടുമണിക്ക്‌ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല.

സിക്‌സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്കശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയും ഇവിടെ പിറന്നു. വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഓസീസിനെതിരെ ബാറ്റിങ് നിരയുടെ പരീക്ഷണമായിരുന്നു. അത് അതിജീവിക്കാനായി. എങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ബാറ്റര്‍ എന്ന നിലയില്‍ നിരാശയായിരുന്നു ഈ മത്സരം. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ആദ്യകളിയിലെ ഞെട്ടലില്‍നിന്ന് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്.

ആദ്യകളിയില്‍ ബംഗ്ലാദേശിനോട് തോറ്റാണ് അഫ്ഗാന്റെ വരവ്. അതിനാല്‍ അവര്‍ക്ക് വിജയം അനിവാര്യമാണ്. ഹഷ്മത്തുള്ള ഷാഹിദിയാണ് ക്യാപ്റ്റന്‍. മൂന്ന് സിക്‌സര്‍കൂടി നേടിയാല്‍ രോഹിത് രാജ്യാന്തര ക്രിക്കറ്റിലെ ഒന്നാമനാകും. സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് സ്പിന്‍ വകുപ്പില്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍/ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

അഫ്ഗാനിസ്ഥാന്‍ ടീം: റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത് ഷാ, ഹഷ്മതുല്ല ഷാഹിദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക