മുംബൈ: എയര്‍ഇന്ത്യയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അതേ റണ്‍വേയില്‍ ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം. മുംബൈയിലാണ് സംഭവം. നേരിയ വ്യത്യാസത്തിനാണ് വന്‍ അപകടം ഒഴിവായത്. വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
|
വിമാനങ്ങള്‍ ഒരേസമയം റണ്‍വേയില്‍ ഇറങ്ങുന്നതിന്റെയും പറന്നുയരുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കു പറന്നുയരുകയും ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയില്‍ പറന്നിറങ്ങുകയുമായിരുന്നു. ജൂണ്‍ എട്ടിനാണ് സംഭവം.
ഇന്‍ഡിഗോയുടെ 6ഇ 6053 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചിരുന്നു. ഇതേ റണ്‍വേയില്‍ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ പോവുന്നതിനിടെയാണ് ലാന്‍ഡിങ് അനുമതി നല്‍കിയതെന്നത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥ വ്യക്തമാക്കുന്നതായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





