
സോഷ്യല്‍ മീഡിയയില്‍ സെക്സ് വിഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ കുവൈത്ത് സ്വദേശിനിയായ ഒരു ഇന്‍ഫ്ളുവന്‍സര്‍ക്ക് ഒരുവര്‍ഷം തടവും പിഴയും വിധിച്ച് അപ്പീല്‍ കോടതി. ലോവര്‍ ക്രിമിനല്‍ കോടതി നേരത്തേ നല്കിയ വിധി ശരിവെച്ചുകൊണ്ടാണ് അപ്പീല്‍ കോടതിയുടെ ഈ നടപടി.
![]() |
|
200 ദിനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ കണ്ടുകെട്ടാനും ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടു.
യുവതി അശ്ലീല പോസുകളില്‍ പ്രത്യക്ഷപ്പെട്ടതായും സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും പൊതു ധാര്‍മികതക്കും വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതായും പറയുന്നു. ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയില്‍നിന്നുള്ള റിപ്പോര്‍ട്ടിനെതുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.