15
Jul 2025
Fri
15 Jul 2025 Fri
images 1 സൗദിയിൽനിന്ന് നാട്ടിലേക്ക് വരുന്നുണ്ടോ? ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യൂ, വൻ ഓഫർ പ്രഖ്യാപിച്ചു സൗദിയ ഫ്ലൈറ്റ് | Saudia Ticket Offers

റിയാദ്: സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി സൗദിയ (സൗദി അറേബ്യൻ എയർലൈൻസ്).കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കും മറ്റു ദക്ഷിണേഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും വൻ ഓഫറുകൾ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 35 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് വാഗ്ദാനം ചെയ്യുന്നത്.

whatsapp സൗദിയിൽനിന്ന് നാട്ടിലേക്ക് വരുന്നുണ്ടോ? ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യൂ, വൻ ഓഫർ പ്രഖ്യാപിച്ചു സൗദിയ ഫ്ലൈറ്റ് | Saudia Ticket Offers
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ഓഫർ നാല് രാജ്യങ്ങളിലായുള്ള റൂട്ടുകളെ ആണ് ഉൾക്കൊള്ളുന്നത്:
1- ഇന്ത്യ: ബെംഗളൂരു, മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്, ലഖ്‌നൗ
2- പാകിസ്ഥാൻ: ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, മുൾട്ടാൻ, പെഷവാർ
3- ബംഗ്ലാദേശ്: ധാക്ക
4- മാലിദ്വീപ്: മാലി.

Fly to India for less: Saudia announces 35 pc discount

ഓഫർ കാലാവധി

സൗദിയയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഇന്ന് തന്നെ (ജൂലൈ 4 വെള്ളിയാഴ്ച) ബുക്കിംഗ് നടത്തണം. 2025 ജൂലൈ 11 മുതൽ 31 വരെ യുള്ള ദിവസങ്ങൾക്കുള്ളിൽ ആണ് യാത്ര ചെയ്യേണ്ടത്.
കൂടാതെ വൺ-വേ ഗസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് മാത്രമേ ബാധകമാകൂ. സീറ്റുകൾ പരിമിതമാണ്, ക്ലാസും വിമാനവും ബുക്ക് ചെയ്യുന്നതിനെ ആശ്രയിച്ച് ഡികൗണ്ട് വ്യത്യാസപ്പെടാമെന്നു കമ്പനി അറിയിച്ചു.

ഗൾഫ്, ജോർദാൻ റൂട്ടുകളിൽ 50 ശതമാനം ഇളവ്

ദുബായ്, അബുദാബി, ദോഹ, സലാല, ബഹ്‌റൈൻ, കുവൈറ്റ്, അമ്മാൻ എന്നിവയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഉള്ള വിമാനങ്ങളിൽ സൗദിയ 50 ശതമാനം ആണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. SUMMER50 എന്ന പ്രൊമോ കോഡുള്ള ഈ ഓഫർ 2025 ജൂലൈ 10 വരെയുള്ള ബുക്കിംഗുകൾക്ക്വരെ സാധുതയുള്ളതാണ്. ഇത് ഉപയോഗിച്ച് 2025 സെപ്റ്റംബർ 10 വരെ യാത്ര അനുവദനീയമാണ്.

Saudia, formerly known as Saudi Arabian Airlines, has announced a special limited-time promotion offering up to 35 percent off on flights to India and other South Asian destinations.