11
May 2025
Sun
11 May 2025 Sun
iycc bahrain youth fest

മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ യൂത്ത് ഫെസ്റ്റ് 2025,
ലോഗോ പ്രകാശനം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് നിര്‍വഹിച്ചു. 2025 ജൂണ്‍ 27 നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്സ് രാഷ്ടീയ, സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ ഗായകന്‍ ഹനാന്‍ ഷാ യുടെ സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ വട്ടോളി, ഫൈനാന്‍സ് കണ്‍വീനര്‍ അന്‍സാര്‍ താഴെ, പബ്ലിസിറ്റി കണ്‍വീനര്‍ മുഹമ്മദ് ജസീല്‍, റിസപ്ഷന്‍ കണ്‍വീനര്‍ നിധീഷ് ചന്ദ്രന്‍, മാഗസിന്‍ എഡിറ്റര്‍ ജയഫര്‍ വെള്ളിക്കുളങ്ങര, ദേശീയ കോര്‍ കമ്മിറ്റി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍ അടക്കമുള്ളവര്‍ സന്നിഹിതര്‍ആയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക