കോട്ടയം : ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന സ്കോളർഷിപ്പുകൾ നിർത്തലാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബെർളക്ക് ഐഎൻഎൽ നേതാക്കൾ നിവേദനം നൽകി. തിരുവല്ലയിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്ര സഹമന്ത്രി. ഐഎൻഎൽ നേതാക്കളായ എൻകെ അബ്ദുൽ അസീസ്, അഡ്വ. മനോജ് സി നായർ എന്നിവർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പരാതികൾ പരിശോധിച്ചു ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
|
വർഷങ്ങളായി കേന്ദ്രസർക്കാർ നൽകിവന്നിരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എൻഡിഎ സർക്കാർ നിർത്തലാക്കിയിരുന്നു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നും, നിർത്തലാക്കിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





