12
Mar 2023
Wed
12 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത്: പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ അധികൃതരുടെ പരിശോധന. കുവൈത്തില്‍ മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് റെയ്ഡ് നടത്തിയത്. പരിശോധനകള്‍ക്കിടെ ആറ് പ്രവാസികള്‍ അറസ്റ്റിലായി. പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്നതിനാലാണ് ഇവരെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക