29
Jan 2023
Mon
29 Jan 2023 Mon

ഹൈവേയുടെ നടുവിൽ കാർ നിർത്തി റീൽസ് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം താരത്തിന് പിഴയിട്ട് പൊലീസ്. വൈശാലി ചൗധരി എന്ന യുവതിക്കെതിരേയാണ് നടപടി. 17000 രൂപയാണ് ട്രാഫിക് പൊലീസ് ഇവർക്കു പിഴ ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ ആറരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യുവതി കൂടുതൽ ലൈക്ക് കിട്ടുന്നതിനുവേണ്ടിയാണ് ഹൈവേയുടെ നടുവിൽ കാർ നിർത്തി റീൽസ് ചിത്രീകരിച്ചത്.

റോഡിനു നടുവിൽ വിവിധ പോസുകളിലുള്ള യുവതിയുടെ റീൽസ് വൈറലായതിന് പിന്നാലെ ഗാസിയാബാദ് ട്രാഫിക് പൊലീസ് ട്രാഫിക് യുവതിക്കെതിരേ പിഴ ചുമത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക