16
May 2026
Tue
16 May 2026 Tue
Pinarayi Vijayan

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിട്ട വന്‍ പരാജയത്തിനു ശേഷം പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വോട്ടെണ്ണല്‍ ദിവസം പിണറായിയിലെ വീട്ടിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗമാണ് പിണറായി വിജയന്‍ തലസ്ഥാനത്തേക്ക് എത്തുന്നത്.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയന്‍ എത്തുകയില്ലെന്നാണ് വിവരം. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം മാറി നില്‍ക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ ആയിരിക്കും പ്രതിപക്ഷ നേതാവ് ആവുകയെന്നാണ് കരുതുന്നത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐ നേതാവ് കെ രാജന്‍ പ്രതിപക്ഷ ഉപനേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സിപിഐ നേതൃയോഗത്തിലാകും തീരുമാനം.
102 സീറ്റുകളോടെയാണ് യുഡിഎഫ് 10 വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് ഭരണത്തിലെത്തുന്നത്. എല്‍ഡിഎഫിന് 35 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. എല്‍ഡിഎഫിന്റെ 13 മന്ത്രിമാരാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ഇടതുകോട്ടകള്‍ യുഡിഎഫിന് പിടിച്ചെടുക്കാനായി എന്നതും ശ്രദ്ധേയമാണ്.

ALSO READ: നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക