സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നു മന്ത്രി മുഹമ്മദ് റിയാസ്. സ്വാഗതഗാനം തയ്യാറാക്കിയവരുടെ താൽപ്പര്യം പരിശോധിക്കണം. ബോധപൂർവം കലാപന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
|
കോഴിക്കോട്ട് കലോത്സവത്തിൻറെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ തീവ്രവാദിയായി മുസ് ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്. ഇതിനെതിരേ മുസ് ലിം സംഘടകൾ രംഗത്തുവന്നിരുന്നു.
സ്വാഗതഗാനം തയ്യാറാക്കിയ ആൾക്ക് സംഘപരിവാര ബന്ധമുണ്ടെന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



