15
Jan 2023
Sun
15 Jan 2023 Sun

മുംബൈ: കാറപകടത്തെ തുടര്‍ന്ന് ചികില്‍സയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ബിസിസിഐയുടെ കൈത്താങ്. അപകടത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ഋഷഭ് പന്തിന് ഐപിഎല്ലിലെ പ്രതിഫലം നല്‍കാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ ഋഷഭ് പന്തിനെ ഇത്തവണ നിലനിര്‍ത്തിയത് 16 കോടിക്കാണ്. ഈ തുക താരത്തിന് തന്നെ നല്‍കാന്‍ ഐപിഎല്‍ ബോഡി തീരുമാനിച്ചു. കൂടാതെ ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക പ്രതിഫലമായ അഞ്ച് കോടിയും താരത്തിന് നല്‍കും.
ഏതെങ്കിലും തരത്തില്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് ബിസിസിഐ നിയമം ഉണ്ട്. ഐപിഎല്ലിനും ഇത് ബാധകമാണ്. സെന്റട്രല്‍ കരാര്‍ ഉള്ള താരങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. പന്തിന് ഒമ്പത് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇപ്പോഴും താരം ആശുപത്രിയിലാണ്. ഇതിനോടകം മൂന്ന് സര്‍ജറികള്‍ക്കാണ് താരം വിധേയനായത്.
2023 സീസണിലെ ഐപിഎല്ലിന് പുറമെ ഏഷ്യാ കപ്പ്, ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയും ഋഷഭിന് നഷ്ടമാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക