27
Jul 2026
Sun
27 Jul 2026 Sun
Iran again cllosed Strait of Hormuz

യുഎസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ അറിയിപ്പ്. ഒരു കപ്പലും ഹോര്‍മുസിലൂടെ കടത്തിവിടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമാന്‍ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകള്‍ നിര്‍ദേശിച്ചതായി റിപോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.

കഴിഞ്ഞദിവസം യുഎസ് ഇറാനില്‍ വ്യാപകമായി ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ ഗള്‍ഫിലെ യുഎസിന്റെ സൈനികകേന്ദ്രങ്ങള്‍ ഇറാനും ആക്രമിക്കുകയുണ്ടായി.

ALSO READ: കുഴല്‍കിണര്‍ നിര്‍മിക്കുന്നതിനിടെ പൈപ്പ് 11 കെവി ലൈനില്‍ തട്ടി നാലുപേര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക