25
Mar 2026
Wed
25 Mar 2026 Wed
Iran confirms receiving US plan but calls it unreasonable

ഇറാനെതിരേ യുഎസും ഇസ്രായേലും തുടങ്ങിവച്ച യുദ്ധം ഒരുമാസത്തിലേക്ക് അടുക്കവെ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനു മുന്ന് 15 ഇന പ്ലാന്‍ അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. എന്നാല്‍ യുഎസിന്റെ ആവശ്യങ്ങള്‍ യുക്തിരഹിതമാണെന്ന് ഇറാന്‍ പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടലാസില്‍ പോലും യുഎസിന്റെ ആവശ്യങ്ങള്‍ മനോഹരമല്ലെന്നും പദ്ധതി വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. യുഎസ് തങ്ങളുടെ ലക്ഷ്യങ്ങള്‍ എപ്പോഴും മാറ്റിമാറ്റി പറയുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് തള്ളിക്കളയേണ്ടതെന്നും കൃത്യമായി അറിയാമെന്നും ഇറാന്‍ നേതൃത്വം പ്രതികരിച്ചു.

ALSO READ: നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ