17
Jun 2025
Tue
17 Jun 2025 Tue
iran israel attack beersheba

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലിലേക്ക് വീണ്ടും മിസൈലുകള്‍ തൊടുത്ത് ഇറാന്‍.  (Iran fires missiles at Israel again; Explosion in Beersheba; 3 killed; several injured) രണ്ട് ഘട്ടങ്ങളിലായി ആറ് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാമത്തെ ആക്രമണത്തിലാണ് മിസൈലുകളിലൊന്ന് ബീര്‍ഷേബയിലെ താമസ കെട്ടിട സമുഛയത്തില്‍ നേരിട്ട് പതിച്ചത്. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബാലിസ്റ്റിക് മിസൈലാണ് പതിച്ചത്. തകര്‍ന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മധ്യ, തെക്കന്‍ ഇസ്രായേലില്‍ മുഴുന്‍ മുന്നറിയിപ്പ് സൈറന്‍ മുഴങ്ങയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ മിസൈലുകള്‍ പതിച്ചത്. സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ ബോംബ് ഷെല്‍ട്ടറുകളിലേക്കു പാഞ്ഞു.

മൂന്നാമതും അപായ സൈറണ്‍ മുഴങ്ങിയതായി ഇസ്രായേലി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മധ്യ ഇസ്രായേലിലാണ് ഇത്തവണ ആക്രമണം.