ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ ഉല്‍ ഉദൈദ് ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് സ്ഥിരീകരിച്ചു. (Iran says it attacked US base in Qatar; three missiles hit target) ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
|
മൂന്ന് മിസൈലുകള്‍ അമേരിക്കന്‍ താവളത്തില്‍ പതിച്ചതായി വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏതാനും മിസൈലുകള്‍ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
ALSO READ: ഖത്തറിലേക്ക് മിസൈല്‍ ആക്രമണം; വന്‍ സ്‌ഫോടന ശബ്ദം
ഖത്തറിലെ അല്‍ ഉദൈദ് ബേസില്‍ സാധാരണ ഗതിയില്‍ ആയിരത്തോളം അമേരിക്കന്‍ സൈനികര്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താവളം കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിപ്പിച്ചിരുന്നു. ഇവിടെയുള്ള വിമാനങ്ങളും നീക്കം ചെയ്തിരുന്നു.
അതേസമയം, ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഖത്തര്‍ അറിയിച്ചു.
ഖത്തറിന്റെ അതിര്‍ത്തികളും വ്യോമപാതയും സുരക്ഷിതമാണ്. ഏത് ഭീഷണിയെയും നേരിടാന്‍ ഖത്തര്‍ സായുധസേന സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.





