13
Jun 2025
Mon
13 Jun 2025 Mon
qatar attack

ദോഹ: ഖത്തറിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം നടക്കുന്നതായി റിപോര്‍ട്ട്. അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന. (Missile attack on Qatar; loud explosion heard) വന്‍സ്‌ഫോടന ശബ്ദം കേട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതാണോ മിസൈല്‍ ആണോയെന്ന് വ്യക്തമല്ലെന്ന് അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിലെ അമേരിക്കന്‍ താവളത്തിലേക്കും ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്കും ആക്രമണം ആരംഭിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആണവ കേന്ദ്രങ്ങള്‍ ആക്രമച്ച അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് നേരത്തേ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

ഖത്തറിന്റെ ആകാശത്ത് കൂടി തീഗോളം നീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്തര്‍ വ്യോമ താവളം അടക്കുന്നതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഖത്തറിലെ അല്‍ ഉദൈദ് ബേസില്‍ സാധാരണ ഗതിയില്‍ ആയിരത്തോളം അമേരിക്കന്‍ സൈനികര്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താവളം കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിപ്പിച്ചിരുന്നു. ഇവിടെയുള്ള വിമാനങ്ങളും നീക്കം ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക