30
May 2025
Fri
30 May 2025 Fri
iron roof of Thrissur corporation buiding falls down road during heavy rain and wind

തൃശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര കനത്ത മഴയിലും കാറ്റിലും എംഒ റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.അപകടം നടക്കുമ്പോള്‍ റോഡില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന മേല്‍ക്കൂരയാണ് പറന്നു വീണത്. ഉച്ചയ്ക്ക് രണ്ടരയോട് കൂടി് ഇരുമ്പ് മേല്‍ക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും അഴിച്ചു നീക്കാന്‍ ശ്രമിക്കുന്നതിനിടെ കനത്ത കാറ്റില്‍ മേല്‍ക്കൂര ഇളകി റോഡിലേക്ക് വീഴുകയായിരുന്നുവെന്നുമാണ് കോര്‍പറേഷന്‍ അധികാരികളുടെ വിശദീകരണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക