21
Sep 2023
Sat
21 Sep 2023 Sat

ജെംഷഡ്പൂര്‍: നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ജെംഷദ്പൂര്‍ എഫ് സിയെ നേരിടുമ്പോള്‍ സ്‌ട്രൈക്കര്‍ ദിമിത്രസ് സ്‌ക്വാഡിനൊപ്പം ഉണ്ടാകും. ആദ്യ മത്സരത്തില്‍ ബെംഗളൂരുവിന് എതിരെ പരിക്ക് കാരണം ദിമി കളിച്ചിരുന്നില്ല. എന്നാല്‍ ദിമി നാളെ മാച്ച് സ്‌ക്വാഡില്‍ ഉണ്ടാകും എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകന്‍ ഫ്രാങ്ക് ദോവന്‍ പറഞ്ഞു. ഇഷാന്‍ പണ്ടിതയും സൗരവും ഒഴികെ ബാക്കി എല്ലാവരും ഫിറ്റ് ആണെന്ന് കോച്ച് പറഞ്ഞു.
എന്നാല്‍ രാഹുല്‍ കെപിയും ബ്രൈസ് മിറാണ്ടയും നാളെ സ്‌ക്വാഡിനൊപ്പം ഉണ്ടാകില്ല. ഇരുവരും ദേശീയ ടീമിനൊപ്പം ഏഷ്യന്‍ ഗെയിംസ് കളിക്കാന്‍ പോയതിനാല്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല. ഇരുവരും ഇന്ന് മാത്രമെ കൊച്ചിയില്‍ എത്തൂ എന്നും നാളെ ഇരുവരും മാച്ച് സ്‌ക്വാഡില്‍ എത്തുക അസാധ്യമാണെന്നും ഫ്രാങ്ക് ദോവന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>