12
Mar 2024
Wed
12 Mar 2024 Wed

പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു: കൊച്ചിയിൽ ഇന്നത്തെ എതിരാളി കരുത്തരായ മോഹൻ ബഗാൻ, മുൻ ക്ലബിനെതിരെ പന്ത് തട്ടാൻ സഹൽ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: ISL ൽ പ്ലേ ഓഫ്‌ ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കൊച്ചിയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള കരുത്തരായ മോഹൻ ബഗാൻ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫ്‌ ഉറപ്പിക്കാൻ അഞ്ചു മാത്സാരങ്ങൾ മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് സീസണിന്റെ ആദ്യ ഘട്ടം അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഘട്ടത്തിൽ വിജയക്കുത്തിപ്പ് തുടരാൻ ആയില്ല.

17 മത്സരങ്ങളിൽ ഒൻപത് വിജയങ്ങളുമായി 29 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ബംഗലുരു എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊൽക്കത്തൻ വമ്പൻമാരെ നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ട് ആയ കൊച്ചിയിൽ അവശേഷിക്കുന്ന രണ്ട് കളികളിൽ ആദ്യത്തേത് ആണ് ഇന്ന് നടക്കുക.

ഞായറാഴ്ച നടന്ന കൊൽക്കത്തൻ ഡർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാൻ കൊച്ചിയിൽ എത്തുന്നത്. ആദ്യ പാദത്തിൽ ഐഎസ്എൽ ചരിത്രത്തിലാദ്യമായി എവേ മത്സരത്തിൽ ബഗാനെ തോൽപ്പിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം. ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. പരിക്ക് അണ് ബ്ലാസ്റേഴ്‌സിനെ അലട്ടുന്ന പ്രധാന പ്രശ്നം. മറുവശത്ത് ഏറെക്കാലം ബ്ലാസ്റ്റെഴ്‌സിൻ്റെ കൂടെ ഉണ്ടായിരുന്ന മലയാളി താരം സഹൽ അബ്ദുൽ സമദ് മുൻ ക്ലബിന് എതിരെ പന്ത് തട്ടും എന്ന പ്രത്യേകതയും ഇന്നത്തെ കളിക്ക് ഉണ്ട്.

വൈകീട്ട് 7.30ന് ആണ് മത്സരം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക