16
Jul 2025
Sun
16 Jul 2025 Sun
gaza starving to death

ഗസയിലെ ചില പ്രദേശങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ യുദ്ധം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍. സഹായ വിതരണം സുഗമമാക്കുന്നതിന് രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് ആക്രമണം നിര്‍ത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍മവാസി, ദേര്‍ അലബലാ, ഗസാ സിറ്റി എന്നിവിടങ്ങളിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിശ്ചിത ഇടവേളകളില്‍ ആക്രമണം നിര്‍ത്തുക. യുഎന്നുമായും മറ്റ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായു ഏകോപിച്ചാണ് ഈ തീരുമാനമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

സഹായ വിതരണത്തിന് വേണ്ടി ‘സുരക്ഷിത പാതകള്‍’ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. ഈ റൂട്ടുകള്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിന് നിശ്ചിത സമയങ്ങളില്‍ സുരക്ഷിതമായിരിക്കും.