09
Nov 2023
Thu
09 Nov 2023 Thu

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയ്യയുടെ വീട് ആക്രമിച്ച് തകര്‍ത്തെന്ന് ഇസ്രാഈല്‍, വീഡിയോ പുറത്തുവിട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെല്‍ അവീവ്: ഹമാസ് മേധാവിയും ഗസ്സ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മയില്‍ ഹനിയ്യയുടെ വീട് ആക്രമിച്ച് തകര്‍ത്തെന്ന് ഇസ്രാഈല്‍ സൈന്യം. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ പ്രതിരോധസേന ഇതിന്റെതെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന്റെ ഉന്നത നേതാവായ ഹനിയ്യ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ്. ഹമാസ് നേതാക്കള്‍ യോഗം ചേരുന്നതും ഇസ്രാഈലിനെതിരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതും ഹനിയ്യയുടെ വീട്ടിലാണെന്നാണ് ഇസ്രാഈല്‍ വാദം. നേരത്തെ രണ്ടു തവണ ഗാസയിലെ ഹനിയയുടെ രണ്ടു വീടുകള്‍ക്കുനേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഹനിയ്യയുടെ വീടിനുനേരെ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ തന്നെ രംഗത്തെത്തിയത്.

ഇസ്രാഈല്‍ ഭീഷണിയുള്ളതിനാല്‍ നിലവില്‍ ഖത്തറില്‍ അഭയം തേടിയിരിക്കുകയാണ് ഹനിയ്യ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക