31
Sep 2025
Fri
31 Sep 2025 Fri
israeli soldier killed

ഗസാസിറ്റിയില്‍ ഹമാസ് നടത്തിയ ഒളിയാക്രമണത്തില്‍ ഒരു ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. ബീര്‍ഷെബ സ്വദേശിയായ, നഹാല്‍ ബ്രിഗേഡിന്റെ 932-ാം ബറ്റാലിയനിലെ സ്റ്റാഫ് സാര്‍ജന്റ് ചലാച്ചെവ് ഷിമോണ്‍ ഡെമലേഷ്(21) ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈസ്രായേല്‍ അധിനിവേശ സേനയുടെ പ്രാഥമിക അന്വേഷണ പ്രകാരം, ഡെമലേഷ് സൈനിക ക്യാമ്പിലെ ഒരു കാവല്‍ ഗോപുരത്തില്‍ ഡ്യൂട്ടിയിലായിരിക്കെയാണ് സ്‌നൈപ്പര്‍ ആക്രമണത്തിന് ഇരയായത്.

ഇതോടെ ഗസാ സിറ്റിയിലെ പുതിയ സൈനിക നടപടികളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം രണ്ടായി. ഗസയിലെ ഹമാസിനെതിരെയുള്ള യുദ്ധത്തിലും ഗസാ അതിര്‍ത്തിയിലെ സൈനിക നടപടികളിലുമായി കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 471 ആയി. ഈ കണക്കില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും മൂന്ന് പ്രതിരോധ മന്ത്രാലയത്തിലെ സാധാരണ ജീവനക്കാരും ഉള്‍പ്പെടുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക