05
Jun 2025
Thu
05 Jun 2025 Thu

ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ കിഴക്കന്‍ ടെല്‍ അവീവിലെ ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം തകര്‍ന്നു. വ്യാഴം രാവിലെയായിരുന്നു കിഴക്കന്‍ ടെല്‍ അവീവില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ഞൂറിലേറെ കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ടെല്‍ അവീവ് സ്റ്റോക്ക് എസ്‌ക്‌ചേഞ്ച് ഇസ്രായേലിലെ ഏക പബ്ലിക് സെക്യൂരിറ്റീസ് മാര്‍ക്കറ്റാണ്. ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണി മൂലധനം 1 ട്രില്യന്‍ ഷെക്കല്‍സിലേറെയാണ്.

അതിനിടെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇറാന്റെ മിസൈല്‍ ആക്രമണം ഭയന്നാണ് നടപടി. പ്രസവം കഴിഞ്ഞ് 12 മണിക്കൂറിനകം സ്ത്രീകളെ വിട്ടയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ സാധാരണ പ്രസവം കഴിഞ്ഞാല്‍ 36 മണിക്കൂറും സിസേറിയനാണെങ്കില്‍ 48 മണിക്കൂറും കഴിഞ്ഞാലാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. ബീര്‍ഷേബയിലെ സൊറോക്കോ ആശുപത്രിയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പതിച്ച് 20ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

ALSO READ: വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇറാന്‍ മിസൈലാക്രമണം; ഇസ്രായേലിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണ ഫലങ്ങള്‍ ചാരമായി