23
Jan 2023
Thu
23 Jan 2023 Thu

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ നീര്‍വാരം വാളമ്പാടിയില്‍ പശുവിനെ കൊന്നത് കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നടുവില്‍ മുറ്റം കുഞ്ഞിരാമന്‍ എന്ന ആളുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം വയലില്‍ ചത്ത നിലയില്‍ കണ്ടത്. പുല്‍പ്പള്ളി സെക്ഷനിലെ വനപാലകരെത്തിയാണ് കടുവയാണെന്ന് സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു. വീട്ടിലെ നായ്ക്കള്‍ ഒച്ചവച്ചതിനെ തുടര്‍ന്നാണ് കടുവ പശുവിനെ ഉപേക്ഷിച്ച് വനത്തിലേക്ക് കടന്നത്. കടുവയുടെ സാന്നിധ്യമുള്ള സ്ഥത്ത് 25 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് . ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

വൈത്തിരിയിലും കഴിഞ്ഞ ദിവസം അജ്ഞാതജീവിയുടെ ആക്രമണത്തിന് പശു ഇരയായിരുന്നു. അമ്പലവയലിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അമ്പലവയലില്‍ പുലിയെ നേരിട്ട് കണ്ടെന്ന് യുവാവ് അറിയിച്ചിരുന്നു. മാനന്തവാടിയില്‍ പിലാകാവ്, കണിയാരം ഭാഗങ്ങളിലും അജ്ഞാത ജീവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇത് കടുവയാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.