ഷാഹി ജുമാ മസ്ജിദ് സര്‍വേക്കെതിരേ പ്രതിഷേധിച്ച അഞ്ചു പേരെ വെടിവച്ചുകൊന്ന യുപിയിലെ സംഭല്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മുസ് ലിം ലീഗ് എംപിമാരെ തടഞ്ഞ് യുപി പോലീസ്. എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ഗാസിയാബാദില്‍ വച്ചാണ് എംപിമാരെ പോലീസ് തടഞ്ഞത്.
|
രണ്ടുവാഹനങ്ങളിലായാണ് എംപിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്, നവാസ് ഗനി, പി.വി. അബ്ദുല്‍ വഹാബ് എന്നീ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പോലീസ് പറഞ്ഞത്. അതേസമയം, യാത്ര തടഞ്ഞത് തെറ്റായ നടപടിയാണെന്നും എന്നാല്‍ പോലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.
മുഗള്‍ ഭരണകാലത്ത് സംഭാലില്‍ നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകര്‍ നല്കിയ ഹരജിയിലാണ് കോടതി മസ്ജിദില്‍ സര്‍വേക്ക് നിര്‍ദേശം നല്‍കിയത്. ഇതിനെതിരേ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവരികയും ഇവര്‍ക്കെതിരേ വെടിയുതിര്‍ക്കുകയുമായിരുന്നു. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ നാടന്‍ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണ് ഇവരില്‍ തറച്ചതെന്ന് വ്യക്തമായിരുന്നു. സര്‍വേയെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
സംഭലില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും സ്കൂളുകളും കടകളും തുറന്നുപ്രവര്‍ത്തനം തുടങ്ങിയതായും സാധാരണ ജീവിതം പുനസ്ഥാപിച്ചതായും പോലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





