11
Nov 2024
Mon
11 Nov 2024 Mon
iycc bahrain

മനാമ: ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈന്‍ റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സിനോജ് ദേവസ്യ, മോനിച്ചന്‍ എന്നിവര്‍ക്ക് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷിബിന്‍ തോമസ് ഇരുവര്‍ക്കും കൈമാറി. സംഘടന പ്രവര്‍ത്തന രംഗത്ത് ഇരുവരും നല്‍കിയ നന്മയിലൂന്നിയ എല്ലാ പിന്തുണയും എന്നും ഓര്‍മിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ആക്ടിങ് ട്രെഷറര്‍ മുഹമ്മദ് ജസീല്‍ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കോര്‍ കമ്മിറ്റി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക