04
Aug 2024
Tue
04 Aug 2024 Tue

കർണാടക ഷി​രൂ​രി​ൽ‌ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ കോഴിക്കോട് സ്വദേശി അ​ർ​ജു​നെ കണ്ടെത്താനുള്ള തി​ര​ച്ചി​ലി​നി​ടെ ​ഗം​ഗാവാലി പു​ഴ​യി​ൽ നി​ന്ന് ലോറിയുടെ ജാ​ക്കി ക​ണ്ടെ​ടു​ത്തു. പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ​യും സം​ഘ​വും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആണ് ജാ​ക്കി ലഭിച്ചത്. ഇ​ത് അ​ർ​ജു​ൻ ഓ​ടി​ച്ച ലോ​റി​യു​ടെ ജാ​ക്കി​യാ​ണെ​ന്ന് ലോ​റി ഉ​ട​മ മ​നാ​ഫ് സ്ഥി​രീ​ക​രി​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവദിവസം ലോറി നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്നു അർജുൻ. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കാണാതാവുകയും പ്രദേശത്തെ ചായക്കട നടത്തിപ്പുകാരെയും ഈ സമയം ഇവിടെ ഉണ്ടായിരുന്നവരെയും കാണാതായിരുന്നു. 15 പേർ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

അർജുനെയും ലോറിയെയും കണ്ടെത്താനുള്ള തിരച്ചിൽ ഒട്ടേറെ ദിവസങ്ങളിൽ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയും ഗംഗാവാലിയിൽ ജലനിരപ്പ് ഉയരുകയും കനത്ത ഒഴുക്ക് ഉണ്ടാവുകയും ചെയ്തതോടെ തിരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു. മഴ കുറയുകയും ഗംഗാവാലിയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക