Jaffar Idukki experience in Nayantara shooting set നയന്‍താരയെ കുറിച്ച് നടന്‍ ജാഫര്‍ ഇടുക്കി പങ്കുവെച്ച ഒരു പഴയ ഷൂട്ടിംഗ് അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. സംഗതി നടക്കുന്നത് ‘ഛ2’ എന്ന തമിഴ് സിനിമയുടെ സെറ്റിലാണ്. ആ സമയത്ത് ജാഫര്‍ ഇടുക്കി പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യില്‍ അഭിനയിച്ചു കഴിഞ്ഞ ഉടനെയായിരുന്നു.
|
ബ്രോ ഡാഡിക്ക് വേണ്ടി വെച്ച ആ കട്ട താടിയും ലുക്കും മാറ്റാതെയാണ് അദ്ദേഹം നേരെ നയന്‍താര ചിത്രത്തിന്റെ സെറ്റിലെത്തിയത്. വേഷമാണെങ്കില്‍ ഒരു വല്ലാത്ത ലുക്കും!
അന്ന് കൊറോണയൊക്കെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്.
ലേഡി സൂപ്പര്‍സ്റ്റാര്‍ ആയതുകൊണ്ട് തന്നെ നയന്‍താര വരുമ്പോഴേക്കും രണ്ട് പേര്‍ ഓടിവന്ന് സാനിറ്റൈസര്‍ ഒക്കെ അടിച്ചു സീറ്റൊക്കെ വൃത്തിയാക്കി വെക്കും. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ നയന്‍താരയും ഒരു കുഞ്ഞും ചേര്‍ന്നുള്ള ഇമോഷണല്‍ രംഗം നടക്കുകയാണ്. ആ കുഞ്ഞിന്റെ മൂക്കിലെ ഓക്‌സിജന്‍ ട്യൂബ് ഇടയ്ക്കിടെ ഊരിപ്പോകുന്നുണ്ടായിരുന്നു.
ALSO READ: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ വലയുന്നു
ഇതൊക്കെ നോക്കി ജാഫര്‍ ഇടുക്കി അവിടെ ഒരു മൂലയില്‍ മാറി നില്‍ക്കുകയായിരുന്നു.
പെട്ടെന്നാണ് ഒരാള്‍ പതുക്കെ വന്ന് ഇദ്ദേഹത്തിന്റെ ചെവിയില്‍ ചോദിച്ചത്, ‘ഡേയ്.. എന്താടാ ഇവിടെ പതുങ്ങിയിരിക്കുന്നത്? ആരാടാ നീ?’ എന്ന്. താന്‍ ഒരു മലയാളം ഫിലിം ആക്ടറാണെന്ന് ജാഫര്‍ മറുപടി നല്‍കി. എന്നാല്‍ ആ ലുക്ക് കണ്ട് പുള്ളിക്ക് അത് വിശ്വാസം വന്നില്ല. ‘എന്താടാ നീ അഭിനയിക്കുകയാണോ?’ എന്നായി ചോദ്യം.
സിനിമയുടെ സംവിധായകനും കണ്‍ട്രോളറും ഒക്കെ നോക്കുമ്പോള്‍ ദൂരെ ഒരാള്‍ നയന്‍താരയെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു!
നയന്‍താരയ്ക്ക് വലിയ സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടായിരുന്നു. ഈ നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതിയത് എതോ അപരിചിതന്‍ നയന്‍താരയെ നോക്കി നില്‍ക്കുകയാണെന്നാണ്. ഒരു ബോഡിഗാര്‍ഡ് തോക്കൊക്കെ എടുത്താണ് ജാഫര്‍ ഇടുക്കിയുടെ അടുത്തേക്ക് വന്നത്.
അവസാനം സംഗതി വഷളാകുമെന്ന് കണ്ടപ്പോള്‍ ജാഫര്‍ ഇടുക്കി കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. താനൊരു നടനാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണെന്നും അറിഞ്ഞപ്പോള്‍ അവര്‍ക്ക് ആകെ പേടിയും ഒപ്പം സങ്കടവുമായി. ജാഫര്‍ ഇടുക്കിയുടെ ആ ലുക്ക് അത്രയ്ക്കും ഭീകരമായിരുന്നു എന്നതാണ് സത്യം.




