23
Sep 2025
Sun
23 Sep 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

ലണ്ടൻ: ഇന്ത്യയുടെ അഭിമാനം ഉയർത്തി ജാസ്മിൻ ലംബോറിയ വനിതകളുടെ 57കിലോ വിഭാഗത്തിൽ ലോക ബോക്സിങ് ചാമ്പ്യൻ ആയി. ലിവർപൂളിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ കിരീടം നേടിയത്. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ ആണ് ഫൈനലിൽ കീഴടക്കിയത്. മൽസരത്തിന്റെ തുടക്കത്തിൽ പോയന്റ് നഷ്ടമായെങ്കിലും പിന്നെ ജാസ്മിൻ ഗംഭീരമായി തിരിച്ചു വരിക ആയിരുന്നു.

അങ്ങനെ മൽസരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരി​ത്രം കുറിക്കുകയായിരുന്നു.

 

ലിവർപൂളിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ പ്രീ-ക്വാർട്ടറിൽ ബ്രസീലിന്റെ പാൻ അമേരിക്കൻ ചാമ്പ്യൻ ജൂസിലീൻ സെർക്വീര റോമുവിനെ 5-0 ന് പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ ഉസ്ബകിസ്താന്റെ ഖുമറോനോബു മമജോനോവയെ 5-0 ന് തറപറ്റിക്കുകയും സെമിഫൈനലിൽ വെനിസ്വേലയുടെ ഒമിലെൻ കരോലിന അൽകാല സേവികയെ 5-0 ന് പരാജയപ്പെടുത്തിയുമാണ് അവർ അവസാന മൽസരത്തിലെത്തിയത്.

2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജാസ്മിൻ. 2024 പാരിസ് ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനമാണ് താരത്തിനു സ്വർണം നേടാൻ സഹായിച്ചത്.

In a major development, Jaismine Lamboria won India’s first gold medal at the World Boxing Championships 2025 in Liverpool. Taking on an Olympic silver medallist, Poland’s Julia Szeremeta, in the gold medal bout in the women’s 57 kg category. Jaismine won the game through a split decision, scripting history for India.