|
ടോക്യ: മുന്‍ ജാപ്പനീസ് പോണ്‍ താരം റായ് ലില്‍ ബ്ലാക്ക് ഇസ്ലാം സ്വീകരിച്ചു. മലേഷ്യയില്‍ റമദാനില്‍ പങ്കെടുക്കുന്നതിന്റെ ഹ്രസ്വ വീഡിയോ ക്ലിപ്പുകള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പരമ്പരാഗത മുസ്ലിം വസ്ത്രം ധരിച്ച് ക്വാലാലംപൂരിലെ പള്ളികളില്‍ നോമ്പ് തുറക്കുന്നതിന്റെ ദൃശ്യങ്ങളും അവര്‍ പങ്കിട്ടു.
മാര്‍ച്ച് 2 ന് ഇസ്ലാമിക പുണ്യമാസമായ റമദാനില്‍ നോമ്പ് അനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ടിക് ടോക്ക് വീഡിയോകളുടെ പരമ്പരയിലൂടെ അവര്‍ ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യക്തമായ പര്യവേക്ഷണം പങ്കുവെച്ച് തുടങ്ങിയിരുന്നു. പിന്നാലെയാണ് മതംമാറ്റം.

റമദാനിന് ഒരു ആഴ്ച മുമ്പ്, സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സില്‍ തന്റെ ആരാധകരുമായി റായ് ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് നടത്തുകയുണ്ടായി. അവിടെ അവര്‍ക്ക് പ്രാര്‍ത്ഥനാ മാറ്റുകള്‍, പ്രാര്‍ത്ഥന കിറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കി. റമദാനിന് മുമ്പും ശേഷവും വിവിധ സ്ഥലങ്ങളിലെ പള്ളികള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോകളും വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്തു.
തന്റെ ഒരു പോസ്റ്റില്‍ വിശുദ്ധ റമദാനെക്കുരിച്ച് റേ ഇങ്ങനെ പറഞ്ഞു:
‘നമുക്കെല്ലാവര്‍ക്കും അല്ലാഹുവിനോട് അടുത്തിരിക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവരോടും കുടുംബത്തോടും സഹോദരങ്ങളോടും സഹോദരിമാരോടും അടുത്തിരിക്കാനും കഴിയുന്ന മനോഹരമായ ഒരു മാസം മുഴുവന്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ വളരെ ആവേശത്തിലാണ്. ഈ മാസം കടന്നുപോകാന്‍ ദൈവവും നിങ്ങളും എനിക്ക് ശക്തി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. റമദാന്‍ മുബാറക്,- അവര്‍ പറഞ്ഞു.

മാര്‍ച്ച് 9 ന് ക്വാലാലംപൂരില്‍ തന്റെ ആദ്യത്തെ ഇഫ്താറും പ്രാര്‍ത്ഥനയും അവര്‍ നടത്തി. മാര്‍ച്ച് 10 ന് ഹിജാബ് ധരിച്ച് നഗരം ചുറ്റിനടക്കുന്നതിന്റെയും സെന്‍ഡായനിലെ പ്രശസ്തമായ പള്ളിക്ക് പുറത്ത് പോസ് ചെയ്യുന്നതിന്റെയും വീഡിയോകളും അവര്‍ പങ്കിട്ടു.
View this post on Instagram
തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് എല്ലാ പോണ്‍ കണ്ടന്റുകളും അവര്‍ നീക്കം ചെയ്തു.
apanese former porn star Rae Lil Black ’embraces Islam’, fasts for Ramadan


