വെള്ളിമാട്കുന്ന്:നമുക്ക് ചുറ്റുപാടും നിരാലംബരും പാർശ്വവൽകൃതരുമായ അനേകം ആളുകളുണ്ടെന്നും അവരെ ചേർത്തു നിർത്തി സാധ്യമായ സഹായങ്ങൾ ചെയ്യുക എന്നതാണ് കാലഘട്ടം തേടുന്നതെന്നും
അതുവഴി മാത്രമെ നമ്മുടെ യഥാർത്ഥ ലക്ഷ്യം നേടാൻ കഴിയു എന്നും ജെ.ഡി.റ്റി.സെക്രട്ടറി ഡോ ഇദ് രീസ്.ജെ.ഡി.റ്റി ഇസ്ലാം ഓർഫനേജ് അലുംനി അസോസിയേഷൻ്റെ 16-ാ മത് “സമാഗമ
ത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
|
ജെ.ഡി.റ്റി. പ്രസിഡൻ്റ് ഡോ.അൻവർ പരിപാടി ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ വളപ്പിൽ വീരാൻകുട്ടി അധ്യക്ഷത വഹിച്ചു.ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു.ബി.പി.എ ബഷീർ
അസ്ലം സാഹിബ് കെ.പി.ഹസ്സൻ ഹാജി അനുസ്മരണം നടത്തി.
ജെ.ഡി.റ്റി ട്രഷറർ ഹാരിഫ് സി.എ.
ഹിലാൽ ഹസ്സൻ,മുഹമ്മദ് ഖാസിം, അബ്ദുസ്സലാം ചീക്കോട്, അബ്ദു റഊഫ് , അബ്ദുസ്സലാം വാഴക്കാട്, ഷൈജൽ കെ. തുടങ്ങിയവർ സംബന്ധിച്ചു.
ജെ.ഡി.റ്റി. ഐ.ഒ.എ. പ്രസിഡൻ്റ് ഷൗക്കത് കൊളക്കോടൻ സ്വാഗതവും വൈ. പ്രസിഡൻ്റ് അലി അരിക്കത്ത് നന്ദിയും പറഞ്ഞു. പി.കെ. മുഹമ്മദ് സലഫി ഖിറാഅത്ത് നടത്തി.
ഉച്ചക്ക് ശേഷം നടന്ന പരിപാടിയിൽ 70- കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
കേരളത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്നും
ഒഴുകിയെത്തിയ വൻജനാവലി പോയ കാല
മധുരസ്മൃതികൾ പങ്കുവെച്ച് വീണ്ടും അടുത്ത ജനുവരി 26 ന് കാണാമെന്ന പ്രതിജ്ഞയിൽ പിരിഞ്ഞു.പ്രോഗ്രാം കൺവീനർ അബ്ദുസ്സമദ് പരിപാടി നിയന്ത്രിച്ചു.സാജിദലി ഹാജി നന്ദി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





