മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യു. തങ്ങളുടെ ഏക എംഎല്‍എ ഇനി പ്രതിപക്ഷത്തിരിക്കുമെന്നും ജെഡിയു അറിയിച്ചു. ജെഡിയുവിന്റെ മണിപ്പൂരിലെ പിന്‍മാറ്റം സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നത് ശ്രദ്ധേയമാണ്. മണിപ്പൂരിലെ ജെഡിയു അധ്യക്ഷന്‍ കിഷ് ബിരന്‍ സിങ് ബിജെപി പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്.(JDU Withdraws Support To BJP-Led Government In Manipur)
|
2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ആറിടത്ത് ജയിച്ചിരുന്നു. എന്നാല്‍ ഒമ്പതു മാസത്തിനു ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറി. 60 അംഗ നിയമസഭയില്‍ നിലവില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





