24
Oct 2024
Fri
24 Oct 2024 Fri
Jeddah Kerala Pouravali will honour Easwar Malpe

ജിദ്ദ: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഈശ്വര്‍ മാല്‍പെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും. ഈശ്വര്‍ മാല്‍പെയെ ആദരിക്കുന്നതിനൊപ്പം അര്‍ജുന്‍ എന്ന സഹോദരനുവേണ്ടി മനാഫ് നടത്തിയ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ കവളപാറ, ചൂരല്‍ മല, പാതാര്‍, താനൂര്‍ തൂവല്‍തീരം തുടങ്ങിയ ദുരന്ത മേഖലകളില്‍ വിവധ തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹിക സംഘടനകളെ ആദരിക്കുകയും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യുമെന്ന് ജിദ്ദയില്‍ ചേര്‍ന്ന പൗരാവലിയുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദയില്‍ ആരോഗ്യ ബോധവല്‍ല്‍ക്കരണ ക്യാംപ് സംഘടിപ്പിക്കും. പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിലവിലില്ലാത്തവര്‍ക്കും പ്രത്യേക പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്യാനും തീരുമാനമായി.

ഓഫ് കാംപസുകളും നീറ്റ് എക്‌സാം സെന്ററും ജിദ്ദയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് നടന്നുവരികയാണ്. നാട്ടിലും പ്രവാസ ലോകത്തുമുള്ള ആനുകാലിക പ്രസക്തമായ വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലിനുള്ള പ്രവത്തനങ്ങളെ കുറിച്ചുള്ള പുരോഗതിയും യോഗം വിലയിരുത്തി.
ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും അബ്ദുല്‍ ഖാദര്‍ ആലുവ നന്ദിയും പറഞ്ഞു. ആക്ടിങ് ട്രഷറര്‍ വേണുഗോപാല്‍ അന്തിക്കാട് സാമ്പത്തിക റിപോര്‍ട്ട് അവതരിപ്പിച്ചു.