23
Sep 2024
Thu
23 Sep 2024 Thu
Jeddah KMCC central committee condolences death of N Muhammed

ജിദ്ദ: ദീർഘകാലം ജിദ്ദ കെഎംസിസിയുടെ ജനറൽ സെക്രട്ടറിയും സ്ഥാപക നേതാവുമായിരുന്ന എൻ മുഹമ്മദിന്റെ വിയോഗത്തിൽ ജിദ്ദ കെഎംസിസി അനുശോചന യോഗം സംഘടിപ്പിച്ചു. കെ എം സി സി യുടെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറം പ്രവർത്തിച്ചിരുന്ന കാലത്തും അദ്ദേഹം ജിദ്ദയിൽ നേതൃരംഗത്തുണ്ടായിരുന്നു.
മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്നു. പ്രവാസലോകത്തെ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിത്തുപാകിയവരിൽ പ്രമുഖനായിരുന്നു അദ്ദേഹം എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അനുശോചന യോഗം അരിമ്പ്ര അബൂബക്കർ അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട്, ടി എം എ റഹൂഫ്, ഇസ്‌ഹാഖ്‌ പൂണ്ടോളി, വിപി അബ്ദുറഹിമാൻ, ഇസ്മായിൽ മുണ്ടക്കുളം, സികെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റസാഖ് അനക്കായി, ശംസുദ്ധീൻ പഴേത്ത്, ജാഫർ പാലക്കോട്, ഇല്യാസ് കല്ലിങ്ങൽ, കൊല്ലി ഇബ്രാഹിം, നൗഷാദ് ചപ്പാരപ്പടവ്, രിയാസ്‌ പൂകൊട്ടൂർ, ലത്തീഫ്‌ അരീക്കൻ, അബ്ബാസ് മുസ്ലിയാരങ്ങാടി തുടർത്തിയവർ സംസാരിച്ചു.