15
May 2024
Sat
15 May 2024 Sat
JEE Advanced 2024 admit cards released

ഈ മാസം 26ന് നടക്കുന്ന ജെ.ഇ.ഇ(JEE) അഡ്വാന്‍സ്ഡ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ഥികള്‍ക്ക് jeeadv.ac.in
എന്ന JEE Official സൈറ്റില്‍നിന്ന് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ( JEE Advanced 2024 admit cards released: How to download from official website jeeadv.ac.in )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

IIT JEE അഡ്മിഷന്‍ കാര്‍ഡുകള്‍ മെയ് 26 ഉച്ചയ്ക്ക് 2.30വരെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും.

അഡ്മിഷന്‍ കാര്‍ഡ് എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാം (How to download JEE Advanced 2024 admit card? )

1. JEE ഒഫീഷ്യല്‍ വെബ്‌സൈറ്റായ jeeadv.ac.in സന്ദര്‍ശിക്കുക
2. ഹോം പേജില്‍ JEE Advanced 2024 admit card എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
3. അടുത്ത പേജില്‍ ലോഗിന്‍ ചെയ്യുക
4. സബ്മിറ്റ് ക്ലിക്ക് ചെയ്താല്‍ admit card കാണാം.

സേവ് ചെയ്യുന്നതിനായി Download ബട്ടന്‍ ക്ലിക്ക് ചെയ്യാം. പരീക്ഷാ ദിവസം കാണിക്കുന്നതിനായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

2024 മെയ് 24ന് ആണ് JEE Advanced പരീക്ഷ നടക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. പേപ്പര്‍ 1 രാവിലെ 9 മുതല്‍ 12 വരെയും പേപ്പര്‍ 2 ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയും.

2024 മെയ് 31ന് പരീക്ഷാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഉത്തരങ്ങളുടെ കോപ്പി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2024 ജൂണ്‍ 2ന് ആന്‍സര്‍ കീ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലവും ഫൈനല്‍ ആന്‍സര്‍ കീയും 2024 ജൂണ്‍ 9ന് പ്രസിദ്ധീകരിക്കും.

JEE (Advanced) 2024 റിസള്‍ട്ട് ഉപയോഗിച്ചാണ് ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ്, ഡ്യവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ഐഐടികളില്‍ 2024-25 വര്‍ഷത്തെ പ്രവേശനം നേടാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് JEE Advanced website സന്ദര്‍ശിക്കാവുന്നതാണ്.