ജിയോ സിനിമയും ഹോട്ട് സ്റ്റാറും തമ്മിലുള്ള ലയനത്തിന് പിന്നാലെ ഡൊമൈന്‍ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ റിലയന്‍സിന് പണി പാളി. (JioHotstar Domain website acuqired by new owners)ലയനത്തിന് മുമ്പ് തന്നെ ഡൊമൈന്‍ സ്വന്തമാക്കിയ ഡല്‍ഹി സോഫ്റ്റ്വെയര് ഡവലപ്പറെ നിയമ കെണിയില്‍ കുടുക്കാനുള്ള റിലയന്‍സിന്റെ നീക്കമാണ് പൊളിഞ്ഞത്.
|
ജിയോ സിനിമയും ഹോട്സ്റ്റാറും തമ്മിലുള്ള ലയനത്തിന് മുമ്പ് തന്നെ ഡല്‍ഹിക്കാരനായ ഒരു യുവ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ jiohotstar.com എന്ന ഡൊമെയ്ന്‍ അയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡൊമൈന്‍ രജിസ്ട്രേഷന് ചട്ടപ്രകാരംം ഇത്തരത്തില്‍ ആര്‍ക്ക് വേണമെങ്കിലും ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാനാകും.
വന്‍കിട കമ്പനികളുടെ പേരില്‍ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുകയും, പ്രതിഫലം വാങ്ങി അവര്‍ക്ക് ഡൊമെയ്ന്‍ കൈമാറുകയും ചെയ്യുന്നതിനെ ‘സൈബര്സ്വാട്ടിങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് നിലവില്‍ നിയമപരമായ തടസ്സങ്ങളില്ല. ഇത്തരത്തില്‍ പല കമ്പനികളും വന്‍ തുക നല്കി ഡൊമെയ്ന്‍ പേരുകള്‍ സ്വന്തമാക്കിയിട്ടുമുണ്ട്.
ജിയോയും ഹോട്സ്റ്റാറും ലയിക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം വന്നപ്പോഴേ ഡല്‍ഹി ഡവലപ്പര്‍ jiohotstar ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്വന്തമാക്കിയ ഈ വെബ്സൈറ്റില്‍ റിലയന്‍സിനോടുള്ള ഒരു അഭ്യര്‍ഥനയായിരുന്നു ഇയാള്‍ പ്രദര്‍ശിപ്പിച്ചത്. ‘ഈ വെബ്സൈറ്റ് റിലയന്‍സിന് കൈമാറാന്‍ തയാറാണ്, പക്ഷേ തന്റെ തുടര്‍പഠനത്തിന് ആവശ്യമായ പ്രതിഫലം നല്‍കണം’ -എന്നായിരുന്നു ഡെവലപ്പറുടെ ആവശ്യം. റിലയന്‍സിനെ പോലെ ഒരു വന്‍കിട സ്ഥാപനത്തിന് തന്റെ ആവശ്യം നിസ്സാരമാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, യുവാവിന്റെ ആവശ്യത്തോട് റിലയന്‍സ് അനുകൂലമായി പ്രതികരിച്ചില്ല. പകരം, jiohotstar ഡൊമെയ്ന്‍ വേണ്ടി നിയമപരമായി മുന്നോട്ടുപോകും എന്നാണ് ഡെവലപ്പറെ അറിയിച്ചത്.
ഒരാളുടെ പഠനത്തിന് സഹായം ചെയ്ത് ഡൊമെയ്ന്‍ സ്വന്തമാക്കുന്നതിന് പകരം റിലയന്‍സ് പോലെയൊരു സ്ഥാപനം നിയമ നടപടിക്കൊരുങ്ങുന്നത് കടന്ന കൈയാണെന്നായിരുന്നു പൊതുവേ വിലയിരുത്തല്‍.
എന്നാല്‍, റിലയന്‍സിന്റെ നീക്കത്തിന് ഒരു മുഴും മുമ്പേ നീട്ടിയെറിഞ്ഞിരിക്കുകയാണ് ഡല്‍ഹി ഡെവലപ്പര്‍. jiohotstar ഡൊമെയ്ന്‍ ഇയാള്‍ ദുബൈക്കാരായ കുട്ടികള്‍ക്ക് വിറ്റതായാണ് പുതിയ വാര്‍ത്ത. 13 വയസുകാരന് ജൈനം ജെയിന്, 10 വയസുകാരി ജീവിക ജെയിന് എന്നിവരാണ് ഡെവലപ്പറില്‍ നിന്ന് ഈ ഡൊമെയിന് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഡൊമെയ്നില്‍ പങ്കിട്ടിട്ടുണ്ട്. ഈ ഡൊമെയ്ന്‍ ആര്‍ക്കും സ്വന്തമാക്കാമെന്നും, വില്‍പ്പനയ്ക്കായി തുറന്നിടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയിലുള്ള കുട്ടികള്‍ക്ക് വിറ്റതോടെ റിലയന്‍സിന് നിയമപരമായി നേരിടാനുള്ള സാധ്യതപോലും അടഞ്ഞിരിക്കുകയാണ്.
ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെയുള്ള യാത്രാ ഓര്‍മ്മകള്‍ പോസ്റ്റ് ചെയ്യാന്‍ jiohotstar വെബ്സൈറ്റ് ഉപയോഗിക്കുമെന്നാണ് സഹോദരങ്ങളുടേതായി പുറത്തുവരുന്ന സന്ദേശങ്ങള്‍. ഡല്‍ഹി ആസ്ഥാനമായുള്ള ഡെവലപ്പറില്‍ നിന്നാണ് തങ്ങള്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയതെന്നും ഇവര്‍ വിശദീകരിച്ചിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





