വിദ്വേഷ പ്രചാരകര്‍ക്ക് സ്‌നേഹം കൊണ്ട് മറുപടി പറഞ്ഞ് ്മുംബൈയിലെ മുസ്ലിം ജീവകാരുണ്യ സംഘടന. (Minority charity gives food to all after hijab-clad woman denied food over Jai sree ramslogan) മുംബൈ ടാറ്റാ ആശുപത്രിക്ക് മുന്നില്‍ ജയ്ശ്രീറാം വിളിക്കാത്ത മുസ്ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച സംഭവത്തിലാണ് വിവേചനമില്ലാത്ത ജീവകാരുണ്യവുമായി സംഘടന രംഗത്തെത്തിയത്. അതേ ആശുപത്രിക്ക് മുന്നില്‍ ജാതിയോ മതമോ പരിഗണിക്കാതെ സംഘടന ഭക്ഷണം വിതരണം ചെയ്തു.
|
മുംബൈ ബ്രദര്‍ഹുഡ് അസോസിയേഷനാണ് വിദ്വേഷ പ്രചാരകര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കിയത്. ആശുപത്രിക്ക് പുറത്ത് രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മുംബൈ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഭക്ഷണം ലഭിക്കുന്നതിന് അല്ലാഹു അക്ബര്‍ എന്ന് പറയേണ്ടതില്ലെന്നും വിശക്കുന്നവര്‍ക്കെല്ലാം ഭക്ഷണം ലഭിക്കുമെന്നും വീഡിയോയില്‍ തൊപ്പി ധരിച്ച ഒരു ചെറുപ്പക്കാരന്‍ പറയുന്നുണ്ട്. ജാതി, മത ഭേദമില്ലാതെ ഐക്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതായിരുന്നു വീഡിയോ.
ഒക്ടോബര്‍ 30ന് ആണ് ഹിജാബ് ധരിച്ച യുവതിക്ക് ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചത്. ടാറ്റ ഹോസ്പിറ്റലിന് സമീപത്തെ ജര്‍ബായി വാദിയ റോഡിലാണ് സംഘപരിവാര അനുഭാവമുള്ള സംഘടന ഭക്ഷണം വിതരണം ചെയ്തത്.
In #Mumbai, a #Muslim woman, who was in the queue for food, was asked to say ‘#JaiShriRam‘ by the food distributor if she wanted food.
When she didn’t say it, she was asked to go away from the queue.
The food was being distributed by some NGOs near TATA hospital. pic.twitter.com/hS4Ig7V4Mp
— Hate Detector 🔍 (@HateDetectors) October 29, 2024
ഭക്ഷണത്തിന് വേണ്ടി വരിയില്‍ നില്‍ക്കുകയായിരുന്നു ഹിജാബ് ധരിച്ച മുസ്ലിം യുവതി. ഈ സമയത്താണ് ഭക്ഷണം ലഭിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്ന് വിതരണം ചെയ്യുന്നയാള്‍ പറഞ്ഞത്. എന്നാല്‍, യുവതി അത് അനുസരിക്കാന്‍ തയ്യാറായില്ല. ഇതോടെ സ്ത്രീയോട് വരിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഭക്ഷണ വിതരണക്കാര്‍ ആവശ്യപ്പെട്ടു.
വാക്ക് തര്‍ക്കം രൂക്ഷമായതോടെ നിന്നെ ചവിട്ടി പുറത്താക്കും എന്ന് സംഘാടകര്‍ പറയുന്നുണ്ട്. എന്നെ ചവിട്ടി പുറത്താക്കാന്‍ ഇത് നിന്റെ കുടുംബ സ്വത്തൊന്നുമല്ലല്ലോ എന്ന് സ്ത്രീ ശക്തമായ ഭാഷയില്‍ മറുപടി പറയുന്നുമുണ്ട്.
ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ ജാതിയോ മതമോ നോക്കാതെ എല്ലാവര്‍കര്‍ക്കും ഭക്ഷണം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്റെ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചത്.
वाह! नफ़रत का जवाब मोहब्बत से.
“अल्लाहु अकबर बोलने की ज़रूरत नहीं है , भूख लगी है खाना खाओ”
Video courtesy : Mumbai brotherhood foundation pic.twitter.com/9rvTxDzdYZ
— Zafar Saifi (@ZafarSaifii) October 31, 2024
വെറുപ്പിന് സ്‌നേഹത്തിന്റെ മറുപടി എന്ന അടിക്കുറിപ്പോട് കൂടിയാണ് പലരും വീഡിയോ പങ്കുവച്ചത്. പൊതു ജനങ്ങള്‍ക്ക് ഹൃദയം കൊണ്ട് ഭക്ഷണം വിളമ്പുകയാണെങ്കില്‍, ജാതിയും മതവും തിരയുന്നവര്‍ മാനസികമായി പാപ്പരാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. അരുണേഷ് യാദവ് പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





