19
Mar 2025
Wed
19 Mar 2025 Wed
indian railway job

ബംഗളൂരു: റെയില്‍വേയില്‍ മികച്ച ശമ്പളത്തോടെയുള്ള ജോലി നേടാന്‍ അവസരം. (Job in railways; Salary is Rs 82,000; Apply now) ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിലാണ് ജോലി ഒഴിവുള്ളത്.

whatsapp റെയില്‍വേയില്‍ ജോലി നേടാം; ശമ്പളം 82,000 രൂപ; ഇപ്പോള്‍ അപേക്ഷിക്കാം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിന്‍ ഓപ്പറേറ്റര്‍ തസ്തികയിലെ ആകെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ചിലപ്പോള്‍ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്.

പത്താം ക്ലാസും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ടെലികമ്മ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ പവര്‍ സിസ്റ്റംസ്/ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ തതുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. അപേക്ഷകരുടെ പ്രായം 38 വയസില്‍ കവിയാന്‍ പാടില്ല. 35,000 മുതല്‍ 82,660 വരെയാണ് ശമ്പളം.

എഴുത്ത് പരീക്ഷയ്ക്ക് പുറമേ സ്‌കില്‍ ടെസ്റ്റും അഭിമുഖവും നടത്തിയാവും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടൊപ്പം മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റും ഉണ്ടാകും.

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം ഹാര്‍ഡ്കോപ്പി സ്പീഡ് പോസ്റ്റ് വഴി ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് അയക്കണം. വിശദാംശങ്ങള്‍ക്കായി www. bmrc.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഏപ്രില്‍ നാലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ഒമ്പതാണ്.