കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ ജോലി: യോഗ്യതാ പരീക്ഷയില്ല; വിശദാംശങ്ങള്‍ അറിയാം
|
എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ (എ.ഐ)സര്‍വീസ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകളിലെ 323 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഒരു പ്രവര്‍ത്തി പരിചയവും ഇല്ലാതെ വെറും ഇന്റര്‍വ്യൂ മാത്രം അറ്റന്‍ഡ് ചെയ്ത് നിങ്ങള്‍ക്ക് ജോലി കരസ്ഥമാക്കാം. മൂന്ന് വര്‍ഷത്തേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. പിന്നീട് പെര്‍ഫോമന്‍സ് അനുസരിച്ച് കാലാവധി നീട്ടും. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
ബോര്‍ഡ്: Al Airport Service Limited
ജോലി തരം: State Govt
നിയമനം: താല്‍ക്കാലികം
ആകെ ഒഴിവുകള്‍: 323
ജോലിസ്ഥലം: കോഴിക്കോട്, കൊച്ചി
ഇന്റര്‍വ്യൂ തീയതി: ഒക്ടോബര്‍ 17 മുതല്‍ 19 വരെ
ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങള്‍ താഴെ നല്‍കുന്നു.
പ്രായം: 28 വയസ്സ്. ഓബിസി വിഭാഗക്കാര്‍ക്ക് 31 ഉം SC/ST വിഭാഗക്കാര്‍ക്ക് 33 ഉം
യോഗ്യത:
1. ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍
പത്താംക്ലാസ് പാസായിരിക്കണം. ലോക്കല്‍ ഭാഷ, ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.
2. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവര്‍
എസ്എസ്എല്‍സി പാസായിരിക്കണം. ഒറിജിനല്‍ ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം. ട്രേഡ് ടെസ്റ്റ് ഉണ്ടായിരിക്കും.
3. റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ പ്രൊഡക്ഷന്‍/ ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈല്‍ എന്നിവയില്‍ 3 വര്‍ഷത്തെ ഡിപ്ലോമ. അല്ലെങ്കില്‍
മോട്ടോര്‍ വെഹിക്കിള്‍ ഓട്ടോ ഇലക്ട്രിക്കല്‍/ എയര്‍ കണ്ടീഷനിംഗ്/ ഡീസല്‍ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റര്‍/ വെല്‍ഡര്‍ എന്നിവയില്‍ NCTVT ഉള്ള ഐടിഐ (ആകെ 3 വര്‍ഷം) (NCTVT ഉള്ള ITI വൊക്കേഷണല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റും ഏതെങ്കിലും സംസ്ഥാന/കേന്ദ്ര സര്‍ക്കാരിന്റെ പരിശീലനവും ഒരു വര്‍ഷത്തെ വെല്‍ഡിങ് പരിചയവും) ഹിന്ദി/ഇംഗ്ലീഷിനൊപ്പം/ ലോക്കല്‍ ഭാഷ അറിഞ്ഞിരിക്കണം. എസ്എസ്എല്‍സിയോ അല്ലെങ്കില്‍ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥി യഥാര്‍ത്ഥ സാധുതയുള്ള ഹെവി മോട്ടോര്‍ വെഹിക്കിള്‍ (HMV) കൈവശം വയ്ക്കണം.
4. Jr. ഓഫീസര്‍ ടെക്‌നിക്കല്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍ / പ്രൊഡക്ഷന്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ മുഴുവന്‍ സമയ ബിരുദം.
LMV കൈവശം ഉണ്ടായിരിക്കണം. കൂടാതെ ഹെവി മോട്ടോര്‍ ലൈസന്‍സും ഉണ്ടാവേണ്ടതാണ്.
ശമ്പളം:
ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍: 17,850/
യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവര്‍: 20,130/
റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്: 23,640/
Jr. ഓഫീസര്‍ ടെക്‌നിക്കല്‍: 28,200/
ഫീസ്: 500 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേന ‘AI Airport Service Limited’ എന്നപേരില്‍ മുംബൈയില്‍ മാറാവുന്ന വിധത്തില്‍ അയക്കുക.
(വിരമിച്ച സൈനികര്‍/ പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല)
അഭിമുഖം എവിടെ?
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്തു വിശദമായി വായിച്ച് നോക്കുക.
നോട്ടിഫിക്കേഷനില്‍ നല്‍കിയ അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിച്ച് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവുക.
Interview Location: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin 683572. [on the Main Cetnral Road ( M C Road ), 1.5 Km away from Angamaly towards Kalady ]
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





