04
Oct 2025
Thu
04 Oct 2025 Thu
Joby George who killed Asmina in Attingal lodge caught by Police

കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിനയെ തിരുവനന്തപുരം ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന് കടന്നുകളഞ്ഞ പ്രതി പിടിയില്‍. യുവതിക്കൊപ്പം താമസിച്ചിരുന്ന ഇതേ ലോഡ്ജിലെ റിസപ്ഷനിസ്റ്റായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജ് ആണ് പിടിയിലായത്. കൊലപാതകശേഷം ബസ് മാര്‍ഗം കായംകുളത്തേക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും കടന്ന പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു കുട്ടികളുടെ അമ്മയായ അസ്മിനയും ജോബിയും മൂന്നു മാസം മുമ്പാണ് അടുപ്പത്തിലായത്. കായംകുളത്ത് ഇരുവരും ജോലി ചെയ്തപ്പോഴാണ് ഇത്. അടുത്തിടെ ജോബി ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിക്കു കയറി. കഴിഞ്ഞദിവസം അസ്മിനയും ഇവിടെയെത്തി. സംഭവദിവസം രാത്രി ഇരുവരും മദ്യപിക്കുകയും ജോബി കുപ്പിപൊട്ടിച്ച് യുവതിയെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ കൊന്ന ശേഷം മുറി പൂട്ടി ഇയാള്‍ പുലര്‍ച്ചെയോടെ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.

മുറി തുറക്കാതെ വന്നതോടെ ലോഡ്ജ് ജീവനക്കാര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാവാതെ വന്നതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജോബിയെ കണ്ടെത്താനായത്.

ALSO READ: കോഴിക്കോട് സ്വദേശിനി ആറ്റിങ്ങലിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച യുവാവിനെ കാണാനില്ല