30
Jan 2023
Sat
30 Jan 2023 Sat

കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകന് സമ്മാനമായി ലഭിച്ചത് 40 കോടി രൂപ. കുവൈത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഡയറക്റ്ററുമായ മലയില്‍ മൂസക്കോയയ്ക്കാണ് മഹാഭാഗ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊമേഴ്ഷ്യല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ വാര്‍ഷിക മെഗാ സമ്മാനമായ പതിനഞ്ച് ലക്ഷം ദിനാര്‍ ആണ് മൂസക്കോയയ്ക്ക് ലഭിച്ചത്. ജനുവരി ആറിന് നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹം ജേതാവായത്.

കോഴിക്കോട് അത്തോളി സ്വദേശിയായ മലയില്‍ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റര്‍ ആയിരുന്നു. നിലവില്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളി(മംഗഫ്)ന്റെ ഡയറക്ടര്‍ ആണ്. മുന്‍ മുഖ്യമന്ത്രി പരേതനായ സി എച്ച് മുഹമ്മദ് കോയയുടെ അനന്തിരവള്‍ സൈനബ ആണ് ഭാര്യ. മക്കള്‍: ഹസ്‌നത്ത്, മുബീന(യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈത്ത്, മുഹമ്മദ് ഇഖ്ബാല്‍, സിറാജ്ജുദ്ദീന്‍, ഖമറുദ്ദീന്‍(എല്ലാവരും കുവൈത്ത്)

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക