23
Sep 2025
Wed
23 Sep 2025 Wed
foetus found in refrigerator in Kodungallur

സ്ത്രീധനം കുറഞ്ഞുപോയതിന് ഭര്‍തൃവീട്ടില്‍ പീഡനം നേരിടുന്നതായി ഗര്‍ഭിണിയായ യുവതിയുടെ പരാതി. സിആര്‍പിഎഫ് സൈനികനായ ഭര്‍ത്താവ് ഗര്‍ഭം അലസിപ്പിക്കാനായി തന്റെ അടിവയറ്റില്‍ ചവിട്ടിയെന്നും മര്‍ദ്ദിച്ചെന്നും യുവതി ഓച്ചിറ പോലീസില്‍ പരാതി നല്‍കി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലത്ത് ഓച്ചിറയ്ക്കടുത്ത് അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് പരിക്കേറ്റത്. യുവതിയുടെ പരാതിയില്‍ ഇവരുടെ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. എട്ട് മാസം മുന്‍പാണ് അക്ഷയയും സൈനികനും തമ്മിലുള്ള വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയുമാണ് സിആര്‍പിഎഫ് ജവാനായ വരന് സ്ത്രീധനമായി അക്ഷയയുടെ കുടുംബം നല്‍കിയത്. നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ താന്‍ ഭര്‍തൃവീട്ടില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

മീന്‍മുറിക്കാനെടുത്ത കത്തി മാറിപ്പോയി, വീട്ടുവളപ്പില്‍ നിന്ന് പൂവ് പറിച്ചു, ചൂല്‍ ചാരിവച്ചു തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഭര്‍തൃവീട്ടുകാര്‍ തന്നെ തുടക്കംമുതല്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ഗര്‍ഭിണിയാണെന്ന് കൂടി സ്ഥിരീകരിച്ചതോടെ ഉപദ്രവം കൂടി. ഗര്‍ഭത്തിനുത്തരവാദി തന്റെ മകനല്ലെന്നും വേറെ ആരോ ആണെന്നും ഭര്‍തൃമാതാവ് ആരോപിച്ചു. ചവിട്ടിക്കലക്കെടാ ഗര്‍ഭം എന്ന അവരുടെ വാക്കുകേട്ടാണ് ഭര്‍ത്താവ് തന്നെ ചവിട്ടിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ALSO READ: ആദ്യ പ്രസവത്തില്‍ മൂന്നുമക്കള്‍ ജനിച്ച 27കാരിക്ക് രണ്ടാം പ്രസവത്തില്‍ നാലുമക്കള്‍