12
Jun 2024
Mon
12 Jun 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗെൽസെൻകിർഹൻ (ജർമനി): യൂറോ കപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷം കീഴടങ്ങി സെർബിയ.
ഏകപക്ഷീയമായ ഒരു ​ഗോളിന് ആണ് വിജയം.
13-ാം മിനിറ്റിൽ റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമിന്റെ ​ഗോളിലായിരുന്നു ജയം. കിരീട ഫേവറിറ്റ് ആയഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷമാണ് സെര്‍ബിയ കീഴടങ്ങിയത്.

ഹാരി കെയ്ൻ അടക്കമുള്ള ഇംഗ്ലീഷ് അറ്റാക്കിങ് നിരയെ അനങ്ങാൻ വിടാതെ സെർബിയ പൂട്ടിയതോടെ ആദ്യ പകുതിയിലധികവും ബെല്ലിങ്ങാമിനെ ചുറ്റിപ്പറ്റിയായിരുന്നു ഇം​ഗ്ലണ്ടിന്റെ ആക്രമണങ്ങൾ. കൈല്‍ വാക്കറിന്റെ പന്തുമായുള്ള മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ടിന് ഏതാനും അവസരങ്ങള്‍ ഒരുക്കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഡെക്ലാന്‍ റൈസിന്റെയും അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെയും ബോള്‍ സപ്ലെ കൂടി ഇല്ലാതാക്കിയ സെര്‍ബിയ ഇംഗ്ലണ്ടിന്റെ പ്ലാനുകളെല്ലാം തകിടം മറിച്ചു.

ഇതോടെ വിങ്ങുകളില്‍ പലപ്പോഴും ഫില്‍ ഫോഡനും സാക്കയും പിന്തുണ കിട്ടാത്ത അവസ്ഥയിലായി. ഇതു കൂടിയായതോടെ ഇം​ഗ്ലണ്ടിന് മത്സരത്തിൽ താളം പിഴച്ചു. രണ്ടാം പകുതിയില്‍ അടിമുടി മാറിയ സെര്‍ബിയന്‍ നിരയെയാണ് കണ്ടത്. പകരക്കാരനായി ഇറങ്ങിയ ദുഷാന്‍ ടാഡിക് മധ്യഭാഗം നന്നായി ഉപയോഗിച്ച് കളിച്ചതോടെ ഏതാനും ത്രൂ ബോളുകളും സെര്‍ബിയക്ക് ലഭിച്ചു.

അവസാന മിനിറ്റുകളില്‍ സെര്‍ബിയന്‍ ആക്രമണങ്ങള്‍ തടഞ്ഞ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ മികവാണ് ഇംഗ്ലണ്ടിനെ സമനിലയിലെത്തിക്കാതെ കാത്തത്.
ഈ മാസം ഇരുപതിന് ഡെൻമാർക്കിനെതിരെയാണ് ഇം​ഗ്ലണ്ടിന്റെ അടുത്ത മത്സരം.

Jude Bellingham got England’s Euro 2024 campaign under way

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക