05
Feb 2024
Thu
05 Feb 2024 Thu
judge who gave permission for puja in gyanvapi masjid appointed as lokpal

ലഖ്‌നൗ: വിരമിക്കുന്ന ദിവസം ഗ്യാന്‍വാപി പള്ളിയില്‍ പൂജയ്ക്ക് അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ജഡ്ജി എ കെ വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂനിവേഴ്‌സിറ്റിയിലാണ് നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.(judge who gave permission for puja in gyanvapi masjid appointed as lokpal)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമനം യുജിസി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണെന്നും വിദ്യാര്‍ഥികളുടെ പരാതികള്‍ ഉള്‍പ്പെടെ തീര്‍പ്പാക്കലാണ് ചുമതലയെന്നും സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്രിജേന്ദ്ര സിങ് പറഞ്ഞു. എ കെ വിശ്വേശ്വ ജനുവരി 31നാണ് വിരമിച്ചത്. പള്ളിയുടെ സെല്ലാറില്‍ പൂജ നടത്താന്‍ അനുമതി നല്‍കി മണിക്കൂറുകള്‍ക്കകം പൂജ തുടങ്ങിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക