05
Oct 2024
Thu
05 Oct 2024 Thu
Justice Sanjiv Khanna appointed as Supreme Court of India Chief Justice

ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നിയോഗിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ചന്ദ്രചൂഡിന്റെ വിരമിക്കലിനു ശേഷം നവംബര്‍ 11നാണ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി തിരഞ്ഞെടുത്ത വിവരം എക്‌സിലൂടെ അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയെ 2019ലാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്. 2025 മെയ് 13ന് ഖന്ന പദവിയില്‍ നിന്ന് വിരമിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക